ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ

ന്യൂയോർക്ക്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെയും വൈറ്റ് ഹൗസിലെയും മുതിർന്ന ഉദ്യോഗസ്ഥർ. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ ടിബറ്റുകാരുടെ മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അദ്ദേഹത്തെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.

എന്നാൽ ടിബറ്റൻ ആത്മീയ നേതാവുമായുള്ള കൂടിക്കാഴ്ച ചൈനയെ പ്രകോപിപ്പിച്ചേക്കാനുള്ള സാധ്യതയുണ്ട്. ടിബറ്റുകാരുടെ ആത്മീയ നേതാവാണ് 14-ാമത് ദലൈലാമ. ടിബറ്റിലെ ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെ തുടർന്ന് 1959-ൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമ, വൈദ്യചികിത്സയ്ക്കായി ജൂണിലാണ് ന്യൂയോർക്കിലെത്തിയത്. 2017 ന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.

യുഎസ് അണ്ടർസെക്രട്ടറിയും ടിബറ്റൻ വിഷയങ്ങളുടെ പ്രത്യേക കോ-ഓർഡിനേറ്ററുമായ ഉസ്ര സിയ, വൈറ്റ് ഹൗസ് ഡയറക്‌ടർ കെല്ലി റസൂക്ക് എന്നിവർ ദലൈലാമയ്‌ക്കൊപ്പം ന്യൂയോർക്കിലേക്ക് തിരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.

Top