സെൻസെക്സ് 600 പോയിന്റ് കുതിച്ചു

25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി

സെൻസെക്സ് 600 പോയിന്റ് കുതിച്ചു
സെൻസെക്സ് 600 പോയിന്റ് കുതിച്ചു

മുംബൈ: 25,000 എന്ന സൈക്കോളജിക്കൽ ലെവൽ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തിൽ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കൽ ലെവൽ മറികടന്നത്. സെൻസെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെൻസെക്സ് 81,700 പോയിന്റിന് മുകളിലാണ്.

അടുത്ത മാസം പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് നൽകിയ സൂചനയാണ് വിപണിയിൽ പ്രതിഫലിച്ചത്. അമേരിക്കൻ വിപണി/gx നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതും ഇന്ത്യൻ ഓഹരിവിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കുമാണ് നേട്ടത്തിന് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Also Read:ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സർക്കാർ

പ്രധാനമായി നേട്ടം ഉണ്ടാക്കിയത് ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് ഓഹരികളാണ്. നഷ്ടം നേരിട്ടത് ഐടിസി, സൺ ഫാർമ, അൾട്രാ ടെക് സിമന്റ്, അദാനി പോർട്സ് ഓഹരികളാണ്

Top