സെപ്തംബറിലെ മഴ തകർക്കും! മഴ അറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ അലേർട്ട്

നേരത്തെ 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പിൽ കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്.

സെപ്തംബറിലെ മഴ തകർക്കും!  മഴ അറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ അലേർട്ട്
സെപ്തംബറിലെ മഴ തകർക്കും!  മഴ അറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പിൽ വീണ്ടും മാറ്റം. നേരത്തെ 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പിൽ കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

നിലവിൽ കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം സെപ്തംബർ ആദ്യവാരം കേരളത്തിൽ മഴ തകർത്ത് പെയ്യാനാണ് സാധ്യത. സെപ്തംബർ 4 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

Also Read: വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയിൽ: വി.എൻ. വാസവൻ

അടുത്ത 5 ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം

SYMBOLIC IMAGE

യെല്ലോ അലർട്ട്
01/09/2024 : പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

Also Read: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; മുന്നറിയിപ്പുമായി വീണാ ജോര്‍ജ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്,
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.

Top