ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ വേഷങ്ങൾ ചെയ്യാൻ പരിഗണിക്കില്ലെന്ന് ബീന ആന്റണി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യം തുറന്ന് പറഞ്ഞത്. നിരവധി പേരോട് സിനിമയിൽ ചാൻസിനായി ചോദിച്ചിട്ടുണ്ടെന്നും എന്നാൽ സീരിയലിൽ അഭിനയിക്കുന്നതിനാൽ പരിഗണിക്കുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.
ബീന ആന്റണിയുടെ വാക്കുകൾ ചുവടെ:
‘സീരിയലിൽ പോയത് കൊണ്ട് സിനിമയിൽ പിന്നീട് പരിഗണിക്കപ്പെട്ടില്ല. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്നവരെ സിനിമയിൽ എടുക്കേണ്ട എന്ന ധാരണ ഉണ്ട്. അമ്മയുടെ പരിപാടികളിൽ പോകുമ്പോഴെല്ലാം നിരവധി പേരോട് ചാൻസ് ചോദിക്കാറുണ്ട്. ടെലിവിഷനിൽ കൂടുതൽ വന്നതുകൊണ്ട് തന്നെ നിങ്ങളെ പബ്ലിക് സ്വീകരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ആളുകൾ വർഷങ്ങളായി കാണുന്നത് കൊണ്ട് അവരെയും മടുക്കില്ലേ എന്ന ചോദ്യം താൻ തിരിച്ച് ചോദിച്ചു’ എന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
Also read: ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവസരം നഷ്ടമായി: ബീന ആന്റണി
സൂപ്പർ താരങ്ങൾക്ക് അവരുടേതായ വിതരണ കമ്പനികളുണ്ട്. അവർക്ക് സിനിമയിൽ വേണമെങ്കിൽ അവസരം തരാം. തനിക്ക് ഒരു വേഷം തന്നതുകൊണ്ട് പിന്നീട് അവർക്ക് സിനിമ ലഭിക്കാതിരിക്കുകയോ വിതരണം ചെയ്യാതിരിക്കുകയോ ചെയ്യില്ലല്ലോ. അടുത്ത് അങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കിയിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു.