വ്യാജ രജിസ്‌ട്രേഷന്‍ നമ്പറില്‍ സര്‍വീസ്; ഹൗസ്‌ബോട്ട് പിടിച്ചെടുത്തു

വ്യാജ രജിസ്‌ട്രേഷന്‍ നമ്പറില്‍ സര്‍വീസ്; ഹൗസ്‌ബോട്ട് പിടിച്ചെടുത്തു
വ്യാജ രജിസ്‌ട്രേഷന്‍ നമ്പറില്‍ സര്‍വീസ്; ഹൗസ്‌ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ സ്റ്റിക്കര്‍ പതിച്ച് സര്‍വ്വീസ് നടത്തിയ ഹൗസ്‌ബോട്ട് തുറമുഖ അധികൃതര്‍ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് ‘ക്യൂന്‍ എലിസബത്ത്’ എന്ന പേരിലുള്ള ഹൗസ്‌ബോട്ട് വ്യാജ നമ്പര്‍ സ്റ്റിക്കര്‍ പതിച്ച് സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. രേഖകള്‍ പരിശോധിച്ചതില്‍ നമ്പര്‍ വ്യാജമാണ് എന്ന് തെളിയുകയയായിരുന്നു.

തുടര്‍ന്ന് ഡിറ്റന്‍ഷ്യന്‍ ഓര്‍ഡര്‍ നല്‍കി. ഓര്‍ഡര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ തുറമുഖ ഉദ്യോഗസ്ഥര്‍ ഹൗസ്‌ബോട്ട് പിടിച്ചെടുത്ത് യാര്‍ഡിലേക്ക് മാറ്റിയത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഇന്‍ സ്‌പെഷന്‍ ടീം കെ അനില്‍കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ ടി എന്‍ ഷാബു, വി വി മുരളിമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹൗസ്‌ബോട്ട് പിടിച്ചെടുത്ത് യാഡിലെക്ക് മാറ്റിയത്.

Top