മുഖക്കുരുവിനെ തടയാൻ എള്ളെണ്ണ മാത്രം മതി

പലപ്പോഴും മുഖക്കുരുവിന് പരിഹാരം കാണാൻ മറ്റുള്ള തരത്തിലുള്ള മാർഗ്ഗങ്ങളിലും എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്

മുഖക്കുരുവിനെ തടയാൻ എള്ളെണ്ണ മാത്രം മതി
മുഖക്കുരുവിനെ തടയാൻ എള്ളെണ്ണ മാത്രം മതി

മുഖത്തെ എണ്ണമെഴുക്ക് പലർക്കും മുഖക്കുരു വരാനുള്ള സാധ്യത വർധിപ്പിക്കുന്നവയാണ്. അത് കൊണ്ട് തന്നെ പലരും എണ്ണ പലഹാരങ്ങൾ പോലും ഒഴിവാക്കുന്നുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളുടേയും സൂചനയായി വരുന്ന മുഖക്കുരുവിനെ അല്പം എണ്ണ കൊണ്ട് തന്നെ പിടിച്ച് കെട്ടിയാലോ? സൗന്ദര്യത്തിന് വെല്ലുവിളിയായി മാറുന്ന മുഖക്കുരുവിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതിനെക്കുറിച്ച് അറിയാം..

എള്ളെണ്ണ കൊണ്ട് ഒരു പരിധി വരെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാം. മുഖക്കുരുവിനെ പ്രതിരോധിക്കാൻ എള്ളെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

Also Read: നല്ല ചൂട് ചായ ഊതിക്കുടിക്കണമല്ലെ, എന്നാൽ അതത്ര നല്ലതല്ല ..!

മുഖക്കുരുവിന് എള്ളെണ്ണ

മുഖക്കുരുവിന് എള്ളെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങൾ മുൻപ് ഉപയോഗിച്ചിട്ടുണ്ടോ? എന്നാൽ അത് നിങ്ങളിൽ പല വിധത്തിലുള്ള മാറ്റങ്ങൾ കൊണ്ട് വരുന്നു. പല ചർമ്മസംരക്ഷണ ഉത്പ്പന്നങ്ങൾക്കും എള്ളെണ്ണ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖക്കുരു നിങ്ങളുടെ മുഖത്ത് നിന്നും പാടേ ഇല്ലാതാക്കുന്നതിന് നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ എന്തൊക്കെയാണ് മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട വസ്തുക്കൾ എന്ന് നോക്കാം.

sesame oil

Also Read: വൈകുന്നേരം മനോഹരമാക്കാൻ മൊരിഞ്ഞ ഉള്ളിവട

ആപ്പിൾ സിഡെർ വിനെഗറും എള്ളെണ്ണയും

ആപ്പിൾ സിഡെർ വിനെഗറിൽ ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. എള്ളെണ്ണ വീക്കം കുറക്കുന്നതിനും മികച്ചതാണ്.

4 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ

4 ടേബിൾസ്പൂൺ എള്ളെണ്ണ

2 ടേബിൾസ്പൂൺ വെള്ളം

തയ്യാറാക്കുന്നത്

2 ടേബിൾസ്പൂൺ വെള്ളത്തിൽ 4 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും എള്ളെണ്ണയും മിക്‌സ് ചെയ്യുക. ഈ മിശ്രിതം നല്ലതുപോലെ മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇത് വെള്ളത്തിൽ കഴുകുക.

അരിപ്പൊടിയും എള്ളെണ്ണയും

Also Read: ദീർഘനേരം പാഡ് ഉപയോ​ഗിക്കരുത്; അപകടമുറപ്പ് !

ചർമ്മസംരക്ഷണത്തിന് അരിപ്പൊടി വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിൽ എള്ളെണ്ണ മിക്‌സ് ചെയ്യുമ്പോൾ അത് ഗുണം വർദ്ധിപ്പിക്കുന്നു.

1 ടേബിൾസ്പൂൺ അരിപ്പൊടി

2 ടേബിൾസ്പൂൺ എള്ളെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ

നിങ്ങൾ ചെയ്യേണ്ടത്

Also Read: മഞ്ഞൾ അധികമായാൽ അപകടമാണേ …

ഒരു പാത്രത്തിൽ അരിപ്പൊടിയും എള്ളെണ്ണയും മിക്‌സ് ചെയ്ത് അത് നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്പിടിപ്പിക്കുക. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്.

apple cider vinegar

മഞ്ഞൾ, എള്ളെണ്ണ

നിങ്ങൾ മഞ്ഞളും എള്ളെണ്ണയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും നിങ്ങളുടെ ചർമ്മത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു ചികിത്സിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇത് സഹായിക്കുന്നത്.

നിങ്ങൾ ചെയ്യേണ്ടത്

1 ടേബിൾസ്പൂൺ മഞ്ഞൾ

4 മുതൽ 5 ടേബിൾസ്പൂൺ എള്ളെണ്ണ

നിങ്ങൾ ചെയ്യേണ്ടത്

Also Read: പ്രതിവര്‍ഷം ഇന്ത്യയില്‍ സി.ഒ.പി.ഡി മൂലം മരിക്കുന്നത് ആറുലക്ഷത്തോളം പേർ

ഒരു പാത്രത്തിൽ മഞ്ഞളും എള്ളെണ്ണയും മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ആയതിന് ശേഷം മുഖത്ത് മുഖക്കുരു ഉള്ള സ്ഥലത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ പൂർണമായും ഇല്ലാതാക്കുന്നു.

മറ്റ് മാർഗ്ഗങ്ങൾ

പലപ്പോഴും മുഖക്കുരുവിന് പരിഹാരം കാണാൻ മറ്റുള്ള തരത്തിലുള്ള മാർഗ്ഗങ്ങളിലും എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. അൽപം എള്ളെണ്ണ ഒരു പഞ്ഞിയിൽ എടുത്ത് അത് മുഖത്ത് മുഖക്കുരു ഉള്ള ഭാഗത്ത് വെക്കാവുന്നതാണ്. 20 മിനിറ്റോ അതിൽ കൂടുതലോ ചർമ്മം എണ്ണ ആഗിരണം ചെയ്തതിന് ശേഷം നമുക്ക് ഈ മുഖക്കുരു മാറാവുന്നതാണ്. എള്ളെണ്ണ മുഖത്ത് തേച്ച് കുളിക്കുന്നതും കഴുകിക്കളയുന്നതും എല്ലാം മുഖക്കുരുവിനെ ഇല്ലാതാക്കുന്നു. ഭക്ഷണത്തിന് എള്ളെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിലും പ്രതിഫലിക്കുന്നു. എണ്ണ പാകം ചെയ്യുമ്പോൾ വർദ്ധിക്കുന്ന ആന്റിഓക്സിഡന്റ് (സെസാമോൾ) ഇതിൽ അടങ്ങിയിരിക്കുന്നു. ഇതാണ് മുഖക്കുരുവിനെ തടയുന്നത്. അതുകൊണ്ട് തന്നെ എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങൾക്ക് മികച്ച ഗുണങ്ങൾ നൽകുന്നു. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മളെ സഹായിക്കുന്നു.

Top