എള്ള് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ എള്ള് ചേർക്കുന്നത്തിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നു

എള്ള് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
എള്ള് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

എള്ള് ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. ദിവസേന 1 ടീസ്പൂണ്‍ എള്ള് കഴിക്കുന്നത് പല ആരോ​ഗ്യ​ഗുണങ്ങളും നിലനിർത്താൻ സഹായിക്കും.

എള്ളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. അത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും യുവത്വമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു. എള്ള് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അവ പതിവായി കഴിക്കുന്നതിലൂടെ ചർമ്മം മൃദുലമായി നിലനിർത്തുവാനും ചർമ്മത്തെ സംരക്ഷിക്കുവാനും സഹായിക്കുന്നു.

എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ എള്ള് ചേർക്കുന്നത്തിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നു. എള്ളിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളർച്ച വേഗത്തിലാക്കുകയും മുടിയുടെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ തലയോട്ടിക്ക് ഈർപ്പം നൽകാനും സഹായിക്കുന്നു

ALSO READ:എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി; ദിവസവും ഇത്തിരി കഴിക്കാം

എള്ള് കഴിക്കുന്നത് പല്ലിൻ്റെ ഫലകം നീക്കം ചെയ്യാനും വായുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന നാരുകളും അപൂരിത ഫാറ്റി ആസിഡും ഉള്ളതിനാൽ മലബന്ധം അകറ്റുന്നതിന് എള്ള് സഹായിക്കുന്നു. മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറുവേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും.

കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. എള്ളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്താതിമർദ്ദം തടയാൻ സഹായിക്കുന്നു. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്ന സെസാമിൻ സംയുക്തവും രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഓസ്റ്റിയോപൊറോസിസ് എന്നത് അസ്ഥികളുടെ ദുർബലമായ അവസ്ഥയാണ്. ഇത് ഒടിവുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ അസ്ഥികളുടെ നഷ്ടം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. എല്ലുകളെ ബലപ്പെടുത്തുന്ന കാൽസ്യവും സിങ്കും കറുത്ത എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നതിലൂടെ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.

Top