മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ സിദ്ധാര്‍ത്ഥ് കോളനിയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത, മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലെ കടയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. സംഭവം നടന്നയുടനെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കുടുംബാംഗങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.