കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്ക് 17 വയസാണ് പ്രായം.

ഇതിനിടെ ലോറിയുടെ മുകളില്‍ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേര്‍ മിന്നലേറ്റ് താഴെ വീണു. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവരാണ് മിന്നലേറ്റ് താഴെ വീണത്.
പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Top