CMDRF

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതിയുമായി മുന്‍ മോഡല്‍ സ്റ്റേസി വില്യംസ്

കമല ഹാരിസിനെ പിന്തുണയ്ക്കുന്ന 'സര്‍വൈവേഴ്സ് ഫോര്‍ കമല' എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് യുവതിയുടെ തുറന്ന് പറച്ചില്‍.

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതിയുമായി മുന്‍ മോഡല്‍ സ്റ്റേസി വില്യംസ്
ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതിയുമായി മുന്‍ മോഡല്‍ സ്റ്റേസി വില്യംസ്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. മുന്‍ മോഡല്‍ സ്റ്റേസി വില്യംസ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 31 വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തിലാണ് സ്റ്റേസി വില്യംസ് ആരോപണം ഉന്നയിച്ചത്. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന ‘സര്‍വൈവേഴ്സ് ഫോര്‍ കമല’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് യുവതിയുടെ തുറന്ന് പറച്ചില്‍.

1993ല്‍ ട്രംപ് ടവറില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്റ്റേസിയുടെ ആരോപണം. 1992 ലെ ക്രിസ്തുമസ് പാര്‍ട്ടിയിലാണ് ട്രംപിനെ ആദ്യമായി കാണുന്നത്. അന്തരിച്ച ജെഫ്രി എപ്സ്റ്റീന്‍ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് സ്റ്റേസി പറഞ്ഞു. അക്കാലത്ത് ട്രംപും എപ്സ്റ്റീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കൂടുതല്‍ സമയവും ഒരുമിച്ച് ചിലവഴിച്ചിരുന്നുവെന്നും സ്റ്റേസിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് തന്നെ കടന്നുപിടിക്കുകയും ലൈംഗികചുവയോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നുവെന്നും സ്റ്റേസി പറഞ്ഞു. എപ്സ്റ്റീനും ട്രംപും ചേര്‍ന്ന് ആസൂത്രണം ചെയ്താണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നും സ്റ്റേസി പറഞ്ഞു.

Also Read: മരണശേഷവും നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ ശ്രമം; വി.ഡി. സതീശന്‍

ഇത്തരം ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയ മറ്റ് ഇരകള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയുംകാലം വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും സ്റ്റേസി പറഞ്ഞു. തന്റെ ജീവിതം സ്വകാര്യമാക്കിവെക്കുന്നതാണ് താത്പര്യം. സ്വമേധയാ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടാണ് ഇത്തരം ലൈംഗികതിക്രമങ്ങള്‍ വെളിപ്പെടുത്തിയ സ്ത്രീകള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസിലാക്കുന്നത്. അത് വല്ലാതെ ഭയപ്പെടുത്തുകയും അസ്വസ്ഥയാക്കുകയും ചെയ്തുവെന്നും സ്റ്റേസി പറഞ്ഞു.

Top