ലൈംഗികാരോപണ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ സിദ്ദിഖ്

പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്.

ലൈംഗികാരോപണ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ സിദ്ദിഖ്
ലൈംഗികാരോപണ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ സിദ്ദിഖ്

കൊച്ചി: ലൈം​​ഗികാരോപണ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനിൽക്കാത്തതുമാണെന്നും, പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തതയില്ലെന്നും, സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ സിദ്ദിഖ് വാദിച്ചു.

ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ദിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Also Read: ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെയുള്ള അന്വേഷണം തുടങ്ങി

പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

Top