CMDRF

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം

വി.വി സൈനുദ്ധീ (57) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 40 വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. 2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ആർ. ബിജുവാണ് കേസന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ജോണി ലിഗോറി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ് ഉമ്മത്തൂർ, ടി. ഗീത, സിവിൽപോലീസ് ഓഫീസർ പി.യു. ശ്യാമിലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ കേസിൽ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസർ റമീനയെയായിരുന്നു അധികൃതർ നിയോഗിച്ചിരുന്നത്.

Top