CMDRF

ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ

ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ
ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിൽ. ഹാസനിലെ 36-കാരി നൽകിയ ലൈംഗിക ഉപദ്രവ പരാതിയിലാണ് അറസ്റ്റ് എന്നാണ് വിവരം. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വസ്തു വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ കേസെടുത്തിരുന്നു. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിനോട് പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല

Top