CMDRF

എന്‍സിസി ക്യാമ്പിനിടെ ലൈംഗികാതിക്രം; മുഖ്യപ്രതി മരിച്ച നിലയില്‍

എന്‍സിസി ക്യാമ്പിനിടെ ലൈംഗികാതിക്രം; മുഖ്യപ്രതി മരിച്ച നിലയില്‍
എന്‍സിസി ക്യാമ്പിനിടെ ലൈംഗികാതിക്രം; മുഖ്യപ്രതി മരിച്ച നിലയില്‍

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളില്‍ അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ശിവരാമന്‍ മരിച്ച നിലയില്‍. ജയിലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശിവരാമനെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്നാട് സര്‍ക്കാര്‍ കേസന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികളില്‍ ഒരാളുടെ മരണം. നാം തമിളര്‍ കക്ഷിയുടെ മുന്‍ ഭാരവാഹിയാണ് ശിവരാമന്‍. സംഭവം മറച്ചുവെക്കാന്‍ ശ്രമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാം നിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. ഇതില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരാമന്‍ പീഡിപ്പിച്ചു. ശേഷം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല. വീട്ടുകാര്‍ വഴി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവരാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ആത്മഹത്യാ സംഭവം.

Top