പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് കഠിനതടവും പിഴയും

കേ​സി​ൽ യു​വാ​വിന് 70 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു

പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന്  കഠിനതടവും പിഴയും
പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന്  കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ: 14കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ മേടയില്‍ വീട്ടില്‍ അല്‍അമീനെയാണ് പെരിന്തല്‍മണ്ണ പോക്‌സോ ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്. കേസില്‍ അല്‍അമീന് 70 വര്‍ഷം കഠിന തടവും കൂടാതെ 1.60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും ആറുമാസവും അധിക തടവ് അനുഭവിക്കണം. പെരിന്തല്‍മണ്ണ പോക്‌സോ ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എസ്. സൂരജാണ് കേസില്‍ വിചാരണ നടത്തിയത്. വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.

Also Read: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

വണ്ടൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സുനില്‍ പുളിക്കല്‍, ഗോപകുമാര്‍, ദിനേശ് കോറോത്ത് എന്നിവരായിരുന്നു കേസന്വേഷിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Top