CMDRF

വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ആലപ്പുഴ: വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

ഷംനാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Top