CMDRF

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം; വയോധികൻ അറസ്റ്റിൽ

പ്രതി കുട്ടിയെ പലതവണയായി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ലഭിക്കുന്ന വിവരം

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം; വയോധികൻ അറസ്റ്റിൽ
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പേരാമ്പ്ര എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്പ്ര പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതി കുട്ടിയെ പലതവണയായി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഈ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് പുറംലോകമറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പേരാമ്പ്ര പൊലീസും ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top