CMDRF

ബസ്സിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബസ്സിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
ബസ്സിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: സ്വകാര്യ ബസ്സിൽ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. അമ്പലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി – ആലുവ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ യാത്രക്കാരിയായ 19 കാരിയായ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു.

Also Read: കുഞ്ഞിനെ ഉപേക്ഷിച്ചതാര്? മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമെന്ന് ഡോക്ടർമാർ
ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. എന്നാൽ പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ
പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയിരിപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ് പിടിയിലായ കമാൽ.

Top