CMDRF

തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികള്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികള്‍ അറസ്റ്റില്‍
തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികള്‍ അറസ്റ്റില്‍

ചെന്നൈ: 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ബര്‍ഗുറിനടുത്തുള്ള സ്‌കൂളില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പിനിടയിലാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇതില്‍ 13 വയസുള്ള ഒരു കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനപ്രതിയും ക്യാമ്പ് നടത്തിപ്പുകാരനുമായ ശിവരാമന്‍, സംഭവം അറിഞ്ഞിട്ടും പരാതിപ്പെടാത്തതില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എസ് സതീശ് കുമാര്‍, രണ്ട് അധ്യാപകര്‍ തുടങ്ങി ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞ ശിവരാമനെ പോക്സോ നിയമവും ബിഎന്‍എസ് നിയമവും ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയ പാര്‍ട്ടി നാം തമിഴര്‍ കട്ച്ചിയിലെ പ്രവര്‍ത്തകനാണ് ശിവരാമന്‍. ഈ മാസം അഞ്ചിനും ഒമ്പതിനും നടത്തിയ ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ശിവരാമന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റ് 12 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.

Top