കൊച്ചി : ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. തന്റെ കൈവശമുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറാന്‍ വേണ്ടിയാണ് ഇന്ന് മുകേഷ് അഭിഭാഷകനെ കാണുന്നത്. നിയമനടപടിയ്ക്കായി സമയം അനുവദിക്കണമെന്നും അത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുകേഷ് ആവശ്യപ്പെട്ടത്.
രണ്ടാം തിയ്യതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തന്റെ കൈയ്യിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍, ഇ മെയിലുകള്‍ തുടങ്ങി ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനാണ് മുകേഷിന്റെ നീക്കം.