CMDRF

നടന്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി

പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

നടന്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി
നടന്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി

കൊച്ചി: ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാരോപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പരാതി നല്‍കി ആലുവ സ്വദേശിനിയായ നടി. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചുവെന്നും ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നും പരാതിക്കാരി ആരോപിച്ചു.

Top