കോഴിക്കോട് : സനാതന ധര്‍മ്മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകർ. ഡോ.മോഹനന് കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വി.സിയായി വീണ്ടും നിയമിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം നടത്തിയത്.
‘സംഘി ചാന്‍സലര്‍ ഗോ ബാക്ക് ‘ എന്ന് എഴുതിയിട്ടുള്ള ബാനറുകളുമായാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അത്തരം നടപടികളുമായി മുന്നോട്ട് പോയാൽ ഇനിയും പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. അതേസമയം എസ്എഫ്ഐ പ്രതിഷേധം താന്‍ ആസ്വദിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.