സകല അപവാദ പ്രചരണങ്ങളെയും അതിജീവിച്ച് സംസ്ഥാന പോളിടെക്നിക്കുകളിൽ വൻ വിജയം നേടിയ എസ്.എഫ്.ഐ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന തിരഞ്ഞെടുപ്പിലും വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എസ്.എഫ്.ഐയുടെ തേരോട്ടത്തിൽ എം.എസ്.എഫ് – കെ.എസ്.യു സഖ്യത്തിൻ്റെയും എ.ബി.വി.പിയുടെയും പല കോട്ടുകളും തകർന്നടിഞ്ഞു.
സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 171 കോളേജുകളിൽ 102 ലും യൂണിയൻ ഭരണം എസ്‌എഫ്‌ഐക്ക്. തൃശൂരിൽ 29 ൽ 26, പാലക്കാട് 27ൽ 20, കോഴിക്കോട് 40 ൽ 31, വയനാട് 15 ൽ 9, മലപ്പുറത്ത് 60ൽ 16 യൂണിയനുകളാണ് എസ്‌എഫ്‌ഐ നേടിയത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽപ്പെട്ട വിക്ടേറിയ കോളജിലും, വിവാദ നായകനായ പി. വി അൻവറിൻ്റെ തട്ടകമായ നിലമ്പൂരിലെ ഗവൺമെൻ്റ് കോളജിലും എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയത് കൃത്യമായ രാഷ്ട്രീയ സൂചന കൂടിയാണ്.
22 വർഷം സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി കുത്തകയാക്കി വച്ചിരുന്ന, കുന്നംകുളം വിവേകാനന്ദ കോളജ് യൂണിയൻ എസ്.എഫ്.ഐ പിടിച്ചെടുത്തത്, സംഘപരിവാറിനെതിരായ പോരാട്ടത്തിന് ഇടതുപക്ഷത്തിന് പകരം വെയ്ക്കാൻ, മറ്റൊരു സംഘടന ഇല്ല എന്നതിൻ്റെ നേർ സാക്ഷ്യം കൂടിയാണ്.
കഴിഞ്ഞ തവണ വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥിൻ്റെ മരണം പ്രചരണമാക്കി, എസ്.എഫ്.ഐയെ കടന്നാക്രമിച്ച പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക്, മാധ്യമങ്ങളുടെ പിന്തുണ കൂടി ലഭിച്ചപ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ, ഇനി ആ ഭരണം നിലനിർത്താൻ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് കഴിയുകയില്ല. അതും ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
എസ്.എഫ്.ഐ വിജയിച്ച കോളജുകൾ
കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, താമരശേരി ഐഎച്ച്ആർഡി കോളേജ്, ചേളന്നൂർ എസ്എൻജിസിഎഎസ് കോളേജ് എന്നീ യൂണിയനുകൾ എസ്.എഫ്.ഐ തിരിച്ചു പിടിക്കുകയാണ് ചെയ്തത്. മടപ്പള്ളി ഗവ. കോളേജ്, ഗവ. ലോ കോളേജ് കോഴിക്കോട്, മുചുകുന്ന് ഗവ. കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, സി.കെ. ജി. ഗവ. കോളേജ്, മൊകേരി ഗവ.കോളേജ്,എസ്.എൻ.ജി.സി. ചേളന്നൂർ, എസ്.എൻ.ഡി.പി. കൊയിലാണ്ടി, ഗുരുദേവ കൊയിലാണ്ടി, ആർട്സ് കോളേജ് കൊയിലാണ്ടി, എസ്.എൻ. വടകര, കടത്താനാട് കോളേജ്, എം-ഡിറ്റ് ഉള്ളിയേരി, സി.യു.ആർ.സി. പേരാമ്പ്ര, കോ-ഓപ്പറേറ്റീവ് കോളേജ് കുരുക്കിലാട്, മേഴ്‌സി ബി.എഡ്., ഐ.എച്ച്.ആർ.ഡി. മുക്കം, ഐ.എച്ച്.ആർ.ഡി കിളിയനാട്, ഐ.എച്ച്.ആർ.ഡി നാദാപുരം, ഐ.എച്ച്.ആർ.ഡി താമരശ്ശേരി, പി.വി.എസ്. കോളേജ്, സാവിത്രി ദേവി സാബൂ കോളേജ്, എഡ്യുക്കോസ് കുറ്റ്യാടി, മദർ തെരേസ ബി.എഡ്, പൂനത്ത് ബി.എഡ്, ക്യുടെക് ബി.എഡ്, ക്യുടെക് ഐ.ടി., എസ്.എൻ. ബി.എഡ്, എസ്.എം.എസ് വടകര, ബി.പി.ഇ ചക്കിട്ടപ്പാറ എന്നീ കോളേജുകളിലും എസ്എഫ്ഐയാണ് ഇനി യൂണിയൻ ഭരിക്കുക.
വയനാട് ജില്ലയിൽ സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി, ഓറിയന്റൽ കോളേജ് വൈത്തിരി എന്നീ കോളേജ് യൂണിയനുകളാണ് എസ്.എഫ്.ഐ തിരിച്ചുപിടിച്ചത്. സിഎം കോളേജ് നടവയൽ, SN കോളേജ് പുൽപള്ളി,കൾനറി കോളജ് വൈത്തിരി,CUTEC കണിയാംബറ്റ,MSW സെന്റർ പൂമല,CKRM B. ED സെന്റർ പുൽപള്ളി എന്നീ കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
മലപ്പുറം ജില്ലയിൽ എൻഎസ്എസ് മഞ്ചേരി, SNDP പെരിന്തൽമണ്ണ, ഫാത്തിമ കോളേജ് മൂത്തേടം, മരവട്ടം ഗ്രേസ് വാലി ദേവികയമ്മ B.ED, മുതുവല്ലൂർ IHRD, KMCT ലോ കോളേജ്, നിലമ്പൂർ ഗവ കോളേജ്, മങ്കട ഗവ. കോളേജ്, തവനൂർ ഗവ. കോളേജ്, താനൂർ ഗവ. കോളേജ് എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചത് ലീഗ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം, പ്രവാസി കോളേജ് വളഞ്ചേരി, വാഴക്കാട് IHRD, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ്, ജാമിയ കോളേജ് വണ്ടൂർ എന്നിവ എസ്എഫ്ഐ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ വിക്ടോറിയ കോളേജ് പാലക്കാട്, NSS കോളേജ് നെന്മാറ, NSS കോളേജ് പറക്കുളം, SNGS കോളേജ് പട്ടാമ്പി, IHRD മലമ്പുഴ എന്നിവയാണ് എസ്എഫ്ഐ തിരിച്ചു പിടിച്ചത്. SN കോളേജ് ഷൊർണൂർ, Govt കോളേജ് പത്തിരിപാല, ഐഡിയൽ കോളേജ് ചെറുപ്ലശേരി, വി ടി ബി കോളേജ് ശ്രീകൃഷ്ണപുരം, ലിമെന്റ് പട്ടാമ്പി, യൂണിവേഴ്സൽ കോളേജ് മണ്ണാർക്കാട്, ചെമ്പയി സംഗീത കോളേജ് പാലക്കാട്, ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ:കോളേജ് തോലന്നൂർ,IHRD അയിലൂർ,തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, IHRD വടക്കഞ്ചേരി, SN ആലത്തൂർ, SNGC ആലത്തൂർ, IHRD കോട്ടായി, നേതാജി കോളേജ് നെന്മാറ എന്നിവിടങ്ങളിലും എസ്എഫ്ഐ വമ്പൻ വിജയം നേടുകയുണ്ടായി.
തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ വർഷം കെ.എസ്. യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് ഈ വർഷം എസ്. എഫ്. ഐ തിരിച്ചു പിടിച്ചത് കോൺഗ്രസ്സിനും വൻ പ്രഹരമായിട്ടുണ്ട്. വർഷങ്ങളായി എ. ബി. വി. പി ക്ക് ആധിപത്യമുള്ള ശ്രീ വിവേകാനന്ദ കോളേജ് എസ്. എഫ്. ഐ പിടിച്ചെടുത്തത് ആർ.എസ്.എസ് ബി.ജെ.പി നേതൃത്വത്തിനും വൻ പ്രഹരമായി .തരണനെല്ലൂർ എം ഇ എസ്,കൊടുങ്ങല്ലൂർ എം ഇ എസ്,അസ്മാബി കോളേജ്, ശ്രീകൃഷ്ണ കോളേജ്, എം. ഡി കോളേജ്,ഷേൺസ്റ്റാറ്റ്കോളേജ്, കില കോളേജ്, നാട്ടിക SN കോളേജ്, എസ്. എൻ. ഗുരു കോളേജ്,ശ്രീ വ്യാസ കോളേജ് എൻ. എസ്സ്. എസ്സ് കോളേജ്, വലപ്പാട് IHRD കോളേജ്, IHRD എറിയാട് കോളേജ്, SNGC വഴുക്കുംപാറ കോളേജ്, ചേലക്കര ആർട്സ് കോളേജ്, ഒല്ലൂർ ഗവണ്മെന്റ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ലക്ഷ്മി നാരായണ കോളേജ്, ശ്രീ കേരള വർമ്മ കോളേജ്, കുട്ടനെല്ലൂർ ഗവ :കോളേജ്, ഗവ: ലോ കോളേജ്, കെ കെ ടി എം കോളേജുകളിലും എസ്. എഫ്. ഐയാണ് വിജയിച്ചിരിക്കുന്നത്. പല കാമ്പസുകളിലും എസ്.എഫ്.ഐ വിരുദ്ധ മുന്നണിയോടാണ് എസ്.എഫ്.ഐക്ക് ഏറ്റുമുട്ടേണ്ടി വന്നിരുന്നത്. ഇടതുപക്ഷത്തെ മറ്റൊരു സംഘടനയെയും കൂട്ട് പിടിക്കാതെ ഒറ്റയ്ക്ക് നേടിയ ഈ വിജയത്തിന് തിളക്കവും അതു കൊണ്ടു തന്നെ ഏറെയാണ്.
Staff Reporter