കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

ഇക്ബാൽ കോളേജും, എജെ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു

കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം
കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എസ്എഫ്‌ഐ. 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും എസ്എഫ്ഐ ചെങ്കൊടി വീശി. തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 36 ൽ 31 കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ഇക്ബാൽ കോളേജും, എജെ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.

Also Read: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്; നവംബർ 22ന് ഓൾ ഇന്ത്യ തലത്തിൽ റിലീസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, അമ്പലത്തറ നാഷണല്‍ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ്, വാഴച്ചാല്‍ ഇമ്മാനുവേല്‍ കോളജ്, മലയിന്‍കീഴ് മാധവകവി സ്മാരക ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്, കട്ടയ്‌ക്കോട് വിഗ്യാന്‍ കോളജ്, നെയ്യാര്‍ ഡാം ആര്‍പി മെമ്മോറിയല്‍ കോളജ്, നെല്ലിക്കാട് മദര്‍ തെരേസ കോളജ്, വെള്ളനാട് മുളയറ ബിഷപ്പ് യേശുദാസന്‍ സിഎസ്‌ഐ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ്, കുളത്തൂര്‍ ഗവ. ആര്‍ട്‌സ് കോളജ് തുടങ്ങി വിവിധ കോളജുകളിൽ എസ്എഫ്‌ഐ ആധിപത്യം നേടി.

പാങ്ങോട് മന്നാനിയ കോളജ്, കല്ലമ്പലം കെടിസിടി കോളജ് എന്നിവിടങ്ങളില്‍ കെഎസ്​യുവിനാണ് വിജയം. മാർ ഇവാനിയോസ് കോളജിൽ തുടർച്ചയായ രണ്ടാം തവണയും കെഎസ്​യു യൂണിയൻ നേടി. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും കെഎസ്​യു യൂണിയൻ പിടിച്ചു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ എബിവിപി യൂണിയന്‍ നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെയര്‍പഴ്‌സണായി എന്‍.എസ്. ഫരിഷിത തിരഞ്ഞെടുക്കപ്പെട്ടു.

Also Read: അൻവറും സരിനും കോൺഗ്രസ്സിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമോ ?

കൊല്ലം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 19 ല്‍ 13 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു.എംഎംഎന്‍എസ്എസ്‌ കൊട്ടിയം എഐഎസ്എഫില്‍ നിന്നും തിരിച്ചു പിടിച്ചു. എസ് എന്‍ കോളേജ് കൊല്ലം,കൊല്ലം എസ്എന്‍ വനിതാ കോളേജ്, എസ്എന്‍ ലോ കോളേജ് കൊല്ലം, എസ്എന്‍ കോളേജ് ചാത്തന്നൂര്‍, എന്‍എസ്എസ് കോളേജ് നിലമേല്‍, ടികെ എം കോളേജ് കരിക്കോട്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ്, എകെഎംഎസ് കോളേജ് പത്തനാപുരം, പിഎംഎസ്എ കടക്കല്‍, ഐഎച്ആര്‍ഡി കുണ്ടറ, പുനലൂര്‍ ശ്രീ നാരായണ കോളേജ് ഓഫ് ടെക്‌നോളജി മുഴുവന്‍ സീറ്റിലും എസ് എഫ് ഐ, ഗവ. ബിജെഎം കോളേജിലും എസ്എഫ്‌ഐ നിലനിര്‍ത്തി.

ആലപ്പുഴ ജില്ലയില്‍ 17 ല്‍ 15 എസ്എഫ്‌ഐ ഉജ്ജ്വലവിജയം നേടി. ചേര്‍ത്തല സെന്റ്മൈക്കിള്‍സ്‌ കോളേജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് കെ.എസ്.യുവില്‍ നിന്നും കായംകുളം ജിസിഎല്‍എആര്‍ കോളേജ് കെഎസ് യു- എഐഎസ്എഫ്‌ ല്‍ നിന്നും തിരിച്ചു പിടിച്ചു. എസ്. എന്‍ കോളേജ്‌ ചേര്‍ത്തല, ടി.കെ.എം.എം. കോളേജ് ഹരിപ്പാട്, ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര, ഐ.എച്ച്.ആര്‍.ഡി കോളേജ് കാര്‍ത്തികപ്പള്ളി,ഐ.എച്ച്.ആര്‍.ഡി കോളേജ് പെരിശ്ശേരി, ശ്രീനാരായണ ഗുരു സെല്‍ഫ് കോളേജ് ചേര്‍ത്തല, എസ് എന്‍ കോളേജ് ഹരിപ്പാട്, മാര്‍ ഇവാനുസ് കോളേജ് മാവേലിക്കര,എസ് എന്‍ കോളേജ് ആല ,ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ഹരിപ്പാട് എസ്. എന്‍ കോളേജ്, എസ്. ഡി കോളേജ് ആലപ്പുഴ കോളേജിലും എസ് എഫ് ഐ നിലനിര്‍ത്തി.

Also Read: മുഖ്യമന്ത്രി- ഗവര്‍ണര്‍ പോര്; ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷവെച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആർ എൻ രവി

പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 5 ല്‍ 5 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു.പന്തളം എന്‍എസ്എസ് കോളേജ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ,അടൂര്‍ ഐ.എച്ച്.ആര്‍.ഡി മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ ,പന്തളം എന്‍എസ്എസ് ബി.എഡ് കോളേജ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ,അടൂര്‍ എസ്ടി, സിറിള്‍സ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ, ആകെ 4 സീറ്റില്‍ മത്സരം നടന്ന കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി യില്‍ 2സീറ്റില്‍ എസ്എഫ്‌ഐ വിജയിച്ചു പെരുംനുണകളെ തകര്‍ത്തെറിയാന്‍ എസ്.എഫ്.ഐയോടൊപ്പം അണിനിരന്ന കേരള സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

Top