CMDRF

കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം എസ്എഫ്‌ഐക്ക്

കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം എസ്എഫ്‌ഐക്ക്
കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം എസ്എഫ്‌ഐക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂര്‍ സര്‍വകലാശാല കയ്യടക്കി. കണ്ണൂര്‍ താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്. എസ് എഫ് ഐയും – യു ഡി എസ് എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ എസ് എഫ് ഐക്ക് വമ്പന്‍ ജയമാണ് സ്വന്തമായത്.

Top