CMDRF

55 ല്‍ 46 പോളിയിലും വിജയിച്ചത് എസ്.എഫ്.ഐ, പക്ഷേ… മാധ്യമങ്ങള്‍ ‘വിജയിപ്പിച്ചത് ‘കെ.എസ്.യുവിനെ !

ഇടതുപക്ഷത്തെ മറ്റൊരു സംഘടനയെയും, ഒരു ജാതി- മത- ശക്തികളെയും കൂട്ടുപിടിക്കാതെ നേടിയ ഈ വിജയത്തിന്, അതുകൊണ്ട് തന്നെ തിളക്കവും ഏറെയാണ്.

55 ല്‍ 46 പോളിയിലും വിജയിച്ചത് എസ്.എഫ്.ഐ, പക്ഷേ… മാധ്യമങ്ങള്‍ ‘വിജയിപ്പിച്ചത് ‘കെ.എസ്.യുവിനെ !
55 ല്‍ 46 പോളിയിലും വിജയിച്ചത് എസ്.എഫ്.ഐ, പക്ഷേ… മാധ്യമങ്ങള്‍ ‘വിജയിപ്പിച്ചത് ‘കെ.എസ്.യുവിനെ !

കേരളത്തിലെ പോളിടെക്നിക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച്, തെറ്റായ പ്രചരണമാണ് ഇപ്പോള്‍, സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി നടക്കുന്നത്. ഒറ്റപ്പെട്ട ചില വിജയങ്ങള്‍ ചൂണ്ടിക്കാട്ടി, കെ.എസ്.യു വും എം.എസ്.എഫും വന്‍ വിജയം നേടിയതായ പ്രചരണമാണ്, ചില കേന്ദ്രങ്ങള്‍ വ്യാപകമായി പടച്ചുവിട്ടിരിക്കുന്നത്. ആടിനെ പട്ടിയാക്കുന്നതിന് തുല്യമായ പ്രചരണമാണിത്. അതെന്തായാലും പറയാതെ വയ്യ.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന 55 പോളിടെക്നിക്കുകളില്‍ 46 ഇടത്തും എസ്എഫ്ഐയാണ് യൂണിയന്‍ നേടിയിരിക്കുന്നത്. പതിവ് പോലെ ഒറ്റയ്ക്ക് നേടിയ വിജയമാണിത്. ഇടതുപക്ഷത്തെ മറ്റൊരു സംഘടനയെയും, ഒരു ജാതി- മത- ശക്തികളെയും കൂട്ടുപിടിക്കാതെ നേടിയ ഈ വിജയത്തിന്, അതുകൊണ്ട് തന്നെ തിളക്കവും ഏറെയാണ്.

Also Read: അവനവൻ്റെ കണ്ണിലെ കുന്തം കാണാതെ ആരാൻ്റെ കണ്ണിലെ കരട് കാണുന്നവരോട് സമൂഹത്തിന് പുച്ഛമാണുണ്ടാവുക; ജലീല്‍

മുന്‍ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട ചേലക്കര, പെരുമ്പാവൂര്‍, കോതമംഗലം, ചേലാട് പോളിടെക്നിക്ക് യൂണിയന്‍ കെ.എസ്.യുവില്‍ നിന്നാണ് എസ്.എഫ്.ഐ തിരിച്ചു പിടിച്ചിരിക്കുന്നത്. ഇതിനുപുറമെ ചേളാരി പോളിടെക്നിക്ക് യൂണിയന്‍ എംഎസ്എഫില്‍ നിന്നും എന്‍എസ്എസ് പന്തളം പോളി യൂണിയന്‍ എബിവിപി യില്‍ നിന്നുമാണ് എസ്.എഫ്.ഐ പിടിച്ചെടുത്തത്. തൊടുപുഴ- മുട്ടം പോളിടെക്നിക്കുകളില്‍, എസ്.എഫ്.ഐ വിരുദ്ധ സ്വതന്ത്ര മുന്നണിയെ പരാജയപ്പെടുത്തിയാണ്, യൂണിയന്‍ എസ്.എഫ്.ഐ തിരിച്ചുപിടിച്ചത്.

SFI FLAG

അതായത് കണക്കുകള്‍ പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ പോളിടെക്നിക്കുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 4 കാമ്പസുകളില്‍ മൂന്നിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. തൃശ്ശൂരിലാകട്ടെ തിരഞ്ഞെടുപ്പ് നടന്ന ഏഴില്‍ ആറിടത്തും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയുണ്ടായി.

പാലക്കാട് ജില്ലയില്‍ മൂന്നിടത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ രണ്ടെണ്ണവും നേടിയത് എസ്.എഫ്.ഐയാണ്. വയനാട്ടില്‍ മൂന്നില്‍ രണ്ടും കോഴിക്കോട് രണ്ടില്‍ ഒരിടത്തും എസ്.എഫ്.ഐ വിജയിച്ചു. മലപ്പുറത്ത് മാത്രമാണ് പ്രതിപക്ഷ സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. അവിടെ ഒരു പോളിടെക്നിക്ക് യൂണിയന്‍ എസ്.എഫ്.ഐ നേടിയപ്പോള്‍, ബാക്കി അഞ്ചിടത്തും എം.എസ്.എഫ് – കെ.എസ്.യു സഖ്യമാണ് വിജയിച്ചത്. ചില മത സംഘടനകളുടെ പിന്തുണയും ഈ സഖ്യത്തിനാണ് ലഭിച്ചിരുന്നത്.

Also Read: സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് സിപിഐഎം

ഇതാണ് യഥാര്‍ത്ഥ ചിത്രമെന്നിരിക്കെ, 55-ല്‍ 46 ഇടത്തും വിജയിച്ച എസ്.എഫ്.ഐയെ ഇകഴ്ത്തി കാണിച്ച്, സാമ്പാറ് മുന്നണിയുടെ ഒറ്റപ്പെട്ട വിജയത്തെ വലിയ വിജയമാക്കി കാണിക്കാനാണ്, സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ ശക്തികളും മുഖ്യധാരാ മാധ്യമങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ പി.ആര്‍ വര്‍ക്ക് എന്ന് പറയേണ്ടത്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും, ഒറ്റയായി വന്ന് ഒറ്റയ്ക്ക് മത്സരിച്ച് 55-ല്‍ 46 ഇടത്ത് വിജയിക്കാന്‍ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞെങ്കില്‍, അതൊരിക്കലും നിസ്സാരമായ കാര്യമല്ല. സകല അപവാദ പ്രചരണങ്ങളെയും, അതിജീവിച്ച ഈ വിജയം, എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക്, വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഇപ്പോഴുമുള്ള ഉറച്ച പിന്തുണയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

വീഡിയോ കാണാം

Top