മാസപ്പടി കേസ്: എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു

നേരത്തെയും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു.

മാസപ്പടി കേസ്: എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു
മാസപ്പടി കേസ്: എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു

ഡല്‍ഹി : മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ.(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)ക്ക് 10 ദിവസത്തെ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സി.എം.ആര്‍.എല്ലിന്റെ ​ഹർജി ഹൈക്കോടതി ഡിസംബര്‍ 4 ന് പരി​ഗണിക്കും. കേസിൽ ഉടൻ അന്തിമ തീരുമാനം ഉണ്ടാകണമെന്നും , സി.എം.ആര്‍.എല്‍. ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി ഹർജി പരി​​ഗണിക്കുന്നത് ഡിസംബറിലേക്ക് മാറ്റിയത്. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പെടെയാണ് അന്ന് പരി​ഗണിക്കുക. നേരത്തെയും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു.

Top