പാലക്കാട്: പിആർ ഏജൻസികളുടെയും ആർഎസ്എസിന്റെയും സംയുക്തമായ പിആർഎസ്എസ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഭിമുഖം ഇംഗ്ലീഷ് മാധ്യമത്തിൽ അച്ചടിച്ചുവന്നത് ബിജെപി നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്നും വിവാദമായപ്പോൾ തിരുത്തുമായി വന്നിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസ് നേതാക്കളുമായി സ്ഥിരം കൂടിക്കാഴ്ച നടത്തുന്നയാൾ ഇപ്പോഴും എഡിജിപി സ്ഥാനത്ത് തുടരുകയാണ്. പിണറായി വിജയന്റെ പൊളിറ്റ് ബ്യൂറോ ഡൽഹിയിലല്ല, നാഗ്പുരിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഷാഫി പറന്പിൽ പറഞ്ഞു.