‘നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്’; ഷാഫി പറമ്പില്‍

വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.

‘നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്’; ഷാഫി പറമ്പില്‍
‘നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്’; ഷാഫി പറമ്പില്‍

പാലക്കാട്: സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പില്‍ എംപി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ അവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു.

സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകള്‍ ആണ് സിപിഎം നടത്തുന്നത്. നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയം പോലെ തന്നെ വലിയ നിലവാര തകര്‍ച്ച പ്രചാരണ രംഗത്തും സിപിഎം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ പോലും കാര്യം പറഞ്ഞ് ഫലിപ്പിക്കുവാന്‍ കഴിയുന്നില്ല. സ്ഥാനാര്‍ത്ഥി വിഭിന്നമായ മറ്റൊരു അഭിപ്രായമാണ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയെ തള്ളിയിരിക്കുകയാണ്.

Also Read : ‘പാലക്കാട്ടെ പാതിരാ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം’: കെ സുധാകരന്‍

എസ്പിയും എഎസ്പിയും നടത്തിയത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. പിറകിലെ കോണിയിലൂടെ ബിജെപിയെ മുകളില്‍ കയറ്റുവാനുള്ള അജണ്ടയാണ് സിപിഎം പിന്തുടരുന്നത്. സാധാരണ കോണ്‍ഗ്രസിനെതിരെ ശക്തമായി രംഗത്ത് വരുന്ന പല സിപിഎം നേതാക്കളും ഇത് അബദ്ധമായി എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പ്രതികരണത്തിന് പോലും തയ്യാറാകാത്തത്. ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട. അടുത്ത തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ചിഹ്നമായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെ ജനം വിലയിരുത്തുന്ന സാഹചര്യമുണ്ടാകരുത്. അതിനുവേണ്ടിയുള്ള പരാക്രമങ്ങളാണ് സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് നടത്തുന്നത്.

Also Read : കള്ളപ്പണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം അന്ന് ആ ഹോട്ടലില്‍ എല്ലാവരും നേരില്‍ കണ്ടതാണ്. കൊടകരയില്‍ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണം വന്നു എന്ന് പോലീസ് റിപ്പോര്‍ട്ട് വരെ പുറത്തു വന്നിട്ട് ട്രോളി ബാഗ് പോയിട്ട്, ഒരു ചാക്ക് കൊണ്ടുപോലും സമരം ചെയ്യുവാന്‍ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞില്ല. രാത്രി വൈകി പോലീസ് ആരംഭിച്ച തിരച്ചിലില്‍ പുലര്‍ച്ചയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരുന്നത്. എന്നിട്ടും അവര്‍ സാക്ഷികളായി ഒപ്പിട്ടു നല്‍കി. അതില്‍ അന്വേഷണം വേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി എം ബി രാജേഷും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എക്കോയായി മാറുന്നത് അവസാനിപ്പിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ്. റെയ്ഡിനു മുമ്പ് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെ ഒരുപോലെ അവിടെ എത്തി എന്നത് എല്ലാര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി നല്‍കുന്നതാണെന്നും ഷാഫി പറഞ്ഞു

Top