CMDRF

ഇടത് വോട്ട് പോലും തനിക്ക് കിട്ടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ

ഇടത് വോട്ട് പോലും തനിക്ക് കിട്ടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ
ഇടത് വോട്ട് പോലും തനിക്ക് കിട്ടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേ ശരിയല്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

യു.ഡി.എഫ് വടകരയിൽ മികച്ച വിജയം നേടും. വടകരയിൽ സമാധാനം കെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു. ഇത് ചിലർ സമ്മതിക്കുകയും ചെയ്തു. നിർഭാഗ്യകരമായ സംഭവങ്ങളാണ് വടരകയിൽ ഉണ്ടായത്.

വടകരയിൽ കാലുകുത്തിയത് മുതൽ ടെൻഷൻ ഇല്ലയിരുന്നു. ഇടത് വോട്ട് പോലും തനിക്ക് കിട്ടുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top