തിയറ്ററുകളില്‍ പുതു ചരിത്രം സൃഷ്ടിച്ച് ഷാറൂഖ് ഖാന്റെ വീര്‍ സാറ. 2004 ല്‍ റിലീസ് ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് റി റിലീസ് ചെയ്ത ചിത്രം 100 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.
ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയില്‍നിന്ന് 61 കോടിയും വിദേശത്തുനിന്ന് 37 കോടിയുമായിരുന്നു നേടിയത്.102.60 ആണ് ചിത്രം രണ്ടാം വരവില്‍ നേടിയത്.യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. പ്രീതി സിന്റയും റാണി മുഖര്‍ജിയുമായിരുന്നു നായികമാര്‍. അമിതാഭ് ബച്ചന്‍, ഹേമാ മാലിനി, മനോജ് ബാജ്‌പേയി, ബോമന്‍ ഇറാനി, കിരണ്‍ ഖേര്‍, അനുപം ഖേര്‍, ദിവ്യാ ദത്ത തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
പാകിസ്താന്‍ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യന്‍ സൈനികന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഷാറൂഖ് ഖാനും പ്രീതി സിന്റയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പാക് ജയിലില്‍ കഴിയുന്ന നായകനെ പുറത്തെത്തിച്ച് പ്രണയിനിയുമായി ഒന്നുചേരാന്‍ അവസരമൊരുക്കുന്ന കഥാപാത്രമായിരുന്നു റാണി മുഖര്‍ജിയുടേത്.