‘പ്രണയ ചിത്രങ്ങൾ അല്ല, ഷാറൂഖിന് പ്രിയം മറ്റൊരു ജോണർ

റൊമാന്റിക് ചിത്രങ്ങളോട് ഷാറൂഖിന് അധികം താൽപര്യമില്ലെന്ന് പറയുകയാണ് സംവിധായകൻ നിഖില്‍ അദ്വാനി.

‘പ്രണയ ചിത്രങ്ങൾ അല്ല, ഷാറൂഖിന് പ്രിയം മറ്റൊരു ജോണർ
‘പ്രണയ ചിത്രങ്ങൾ അല്ല, ഷാറൂഖിന് പ്രിയം മറ്റൊരു ജോണർ

മ്മളെല്ലാം ആരാധനയോടെ നോക്കിക്കാണുന്ന ബോളിവുഡിലെ ഒരു സൂപ്പർ റൊമാന്റിക് ഹീറോയാണ് ഷാറൂഖ് ഖാൻ. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വിപരീതമായി റൊമാന്റിക് ചിത്രങ്ങളോട് ഷാറൂഖിന് അധികം താൽപര്യമില്ലെന്ന് പറയുകയാണ് സംവിധായകൻ നിഖില്‍ അദ്വാനി. മനോഹരമായ പല പ്രണയങ്ങളുടെയും പേരിലാണ് ഷാറൂഖിനെ ബോളിവുഡിൽ ആഘോഷിപ്പെടുന്നതെങ്കിലും ആക്ഷൻ ത്രില്ലർ ചിത്രങ്ങളോടാണ് താരത്തിന് താൽപര്യമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.

‘ഞാനും ഷാറൂഖും കരൺ ജോഹറും ആദിത്യ ചോപ്രയും എപ്പോഴും പ്രണയകഥകൾ ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. എന്നാൽ അദ്ദേഹത്തിന് പ്രണയ ചിത്രങ്ങളോട് വലിയ ഒരു താൽപര്യവുമില്ല. അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നത് സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് .പ്രണയത്തിന്‍റെ പേരിലാണ് ഷാറൂഖ് ഖാനെ ഏറെ ആഘോഷിക്കപ്പെടുന്നത്. പക്ഷെ അദ്ദേഹം ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഷാറൂഖിന് അദ്ദേഹത്തിന്റെ റൊമാൻ്റിക് ക്ലാസിക്കുകളല്ല ഇഷ്ടം, മറിച്ച് ദിൽ സേ, ഹേ റാം, ഡാർ തുടങ്ങിയ ചിത്രങ്ങളാണ്. ത്രില്ലിങ് പ്രൊജക്ടുകളാണ് അദ്ദേഹം എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചിരുന്നത്.

Also Read: പ്രതിഫല കണക്കിൽ റെക്കോർഡ് സൃഷ്ടിച്ച് അല്ലു അർജുൻ; അണ്ണനെയും പിന്തള്ളി

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് കഭി ഖുഷി കഭി ഗമ്മിന്റേത്. അതിലെ ഇൻട്രോ സീനെക്കുറിച്ച് ആദ്യം കേട്ടപ്പോൾ വളരെ ത്രില്ലിലായിരുന്നു അദ്ദേഹം. ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങുന്നതാണ് സീൻ. എന്നാല്‍ താഴെ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്ടറില്‍ നിന്ന് പതിയെ ചാടിയിറങ്ങുന്നതാണ് സീന്‍ എന്ന് പറഞ്ഞതോടെ ഷാറൂഖ് ആകെ നിരാശനായി. ഉയരത്തില്‍നിന്നും നായകന്‍ അതിസാഹസികമായി ഹെലികോപ്ടറില്‍ നിന്നും ചാടിയിറങ്ങും എന്നാണ് അദ്ദേഹം കരുതിയിരുന്നത്’ – നിഖില്‍ അദ്വാനി പറഞ്ഞു.

Top