CMDRF

ഷാരൂഖ് ഖാൻ, താങ്കളൊരു നല്ല നടനുമപ്പുറം, നല്ല മനുഷ്യൻ കൂടിയാണ്; നടൻ സയീദ്

ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്‍തു, അത് എന്റെ രീതിയില്‍ ചെയ്യാൻ പറഞ്ഞു എന്നോട്, സിനിമാ സ്റ്റൈലില്‍ ചെയ്യരുതെന്നും പറഞ്ഞു

ഷാരൂഖ് ഖാൻ, താങ്കളൊരു നല്ല നടനുമപ്പുറം, നല്ല മനുഷ്യൻ കൂടിയാണ്; നടൻ സയീദ്
ഷാരൂഖ് ഖാൻ, താങ്കളൊരു നല്ല നടനുമപ്പുറം, നല്ല മനുഷ്യൻ കൂടിയാണ്; നടൻ സയീദ്

ബോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള സിനിമ പ്രേമികളുടെ ആരാധനാ കഥാപാത്രം കൂടിയാണ് ഷാരൂഖ്ഖാൻ. ആ മഹാനടന്റ മെയിൻ ഹൂ ന സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള തന്റെ അനുഭവം നടൻ സയീദ് പറഞ്ഞതാണ് സോഷ്യൽമീഡിയയിൽ നിലവില്‍ ചര്‍ച്ചയാകുന്നത്.

അന്ന് ഷാരൂഖ് ഖാൻ എന്ന നടൻ സീനിനു വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാകും വരിക എന്ന് നടൻ സയീദ് വ്യക്തമാക്കുന്നു. അതുമാത്രമല്ല ഒരുതരത്തിലും ഒരിക്കലും സമ്മര്‍ദ്ദമുണ്ടാക്കാത്ത ഒരു ബോളിവുഡ് താരം കൂടിയാണ് ഷാരൂഖ് എന്ന് സയീദ് ചൂണ്ടിക്കാട്ടുന്നു.

Also Read: ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കും

ഷാരൂഖിനൊപ്പം ഒരു റിഹേഴ്‍സല്‍!

ഷാരൂഖിനൊപ്പം സിനിമയില്‍ ഒരു പ്രധാന രംഗം ചെയ്‍തപ്പോഴുള്ള അനുഭവമാണ് സയീദ് വെളിപ്പെടുത്തിയത്. തനിക്ക് അന്ന് വലിയ സംഭാഷണമായിരുന്നു ഉണ്ടായത്. എന്നാൽ ഞാൻ പല തവണ തെറ്റിച്ചു. ഷാരൂഖ് എന്റെ അടുത്തേയ്‍ക്ക് വന്നു. എനിക്കൊപ്പം റിഹേഴ്‍സല്‍ ചെയ്യാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു അദ്ദേഹം. ശേഷം ഞങ്ങള്‍ ഒരു മുറിയിലേക്ക് പോയി.

Also Read: അ​ക്ഷ​യ്കു​മാ​റി​ന് ഒരു മടങ്ങി വരവ് ഇനി സാധ്യമോ?

ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്‍തു. അത് എന്റെ രീതിയില്‍ ചെയ്യാൻ പറഞ്ഞു എന്നോട്. സിനിമാ സ്റ്റൈലില്‍ ചെയ്യരുതെന്നും പറഞ്ഞു. ഞാൻ അങ്ങനെ ചെയ്‍തപ്പോള്‍ ആ സിനിമാ സെറ്റിലുള്ളവര്‍ അഭിനന്ദിച്ചെന്നും സയീദ് വ്യക്തമാക്കി. തീർച്ചയായും മനോഹരമായ ഒരു അനുഭവമായിരുന്നു അതെന്നും പറയുന്നു സയീദ്.

Top