ഷേക്ക് ഹാൻഡിൽ അറിയാം സേഫ് ആണോ ഹൃദയമെന്ന് !

ദൃഢമായ ഹസ്തദാനം ഏറ്റവും മെച്ചപ്പെട്ട ഹൃദയാരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഷേക്ക് ഹാൻഡിൽ അറിയാം സേഫ് ആണോ ഹൃദയമെന്ന് !
ഷേക്ക് ഹാൻഡിൽ അറിയാം സേഫ് ആണോ ഹൃദയമെന്ന് !

ഷേക്ക് ഹാൻഡ് അത്ര നിസ്സാരക്കാരനൊന്നുമല്ല ! ഇങ്ങനെ ഹസ്തദാനത്തിലൂടെ ഒരാളുടെ ഹൃദയാരോഗ്യം വരെ വിലയിരുത്താന്‍ സാധിക്കും. ദൃഢമായ ഹസ്തദാനം ഏറ്റവും മെച്ചപ്പെട്ട ഹൃദയാരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പേശികളുടെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മില്‍ നേരിട്ട് തന്നെ ബന്ധപ്പെട്ടുക്കിടക്കുന്നു. പേശികൾ രക്തസമ്മർദ്ദവും ഉപാപചയം വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുള്ള നിർണായക പങ്കുവഹിക്കുന്നുണ്ട്.

Also Read: ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ട സിപിആര്‍; പരിശീലനവുമായി കര്‍മ്മപദ്ധതി


ഒരാളുടെ ഹാന്‍ഡ് ഗ്രിപ്പ് കുറയുന്നത് അയാളുടെ ഹൃദയാരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൃദയത്തിൽ നിന്നും ശരീര ഭാ​ഗങ്ങളിലേക്ക് കൃത്യമായ രക്തയോട്ടം നടക്കാതെ വരുമ്പോള്‍ പേശികളുടെ ബലം കുറയുകയും ഹാന്‍ഡ് ഗ്രിപ്പ് കുറയുകയും ചെയ്യുമെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Also Read: ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കണ്ടേ ?

ദുര്‍ബലമായ തണുത്ത കൈകളും ഹൃദയമിടിപ്പ് കുറയുന്നതും നമ്മുടെ ശരീരത്തില്‍ കൃത്യമായ രക്തയോട്ടം നടക്കാത്തതിന്‍റെയും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങളുടെയും സൂചനയായിരിക്കാം. ഹൃദ്രോഗത്തിൻ്റെ വളരെ വ്യക്തമായ സൂചനയല്ലെങ്കിലും സ്ഥിരമായ കൈകളിലെ തണുപ്പ് വൈദ്യസഹായം തേടേണ്ട ഒരു കാര്യമാണ്. ആത്മവിശ്വാസവും ഊഷ്മളവുമായ ഹസ്തദാനത്തിന് നമ്മുടെ ആന്തരിക സന്തോഷം ആശയവിനിമയം നടത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയും.

Top