ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണ്: ഷമാ മുഹമ്മദ്

ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണ്: ഷമാ മുഹമ്മദ്
ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണ്: ഷമാ മുഹമ്മദ്

കോഴിക്കോട്: തനിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഷമാ മുഹമ്മദ് പറഞ്ഞു. ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല. മതസ്പര്‍ദ്ധ വകുപ്പ് ചേര്‍ത്തത് തെറ്റാണ്. ഇതേകാര്യം പ്രസംഗിക്കുന്ന ഇടതു നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഷമ ചോദിച്ചു. കേരള പൊലീസ് രാഷ്ട്രീയപരമായി ഇടപെടുകയാണ്. കേസിനെ പേടിക്കില്ലെന്നും ഷമാ മുഹമ്മദ് വ്യക്തമാക്കി.

എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയിലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസന്റെ നടപടി. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി.

പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേര്‍ത്താണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Top