ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരോടും ബി.സി.സി.ഐയോടും ക്ഷമചോദിച്ച് പേസ് ബോളര്‍ മുഹമ്മദ് ഷമി. കായികക്ഷമത പൂര്‍ണമായും വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ജിമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയ്ക്കൊപ്പമാണ് ഷമിയുടെ ക്ഷമാപണസന്ദേശം.
Read Also: തൃശൂര്‍ പൂരം കലക്കല്‍; എസ്‌ഐടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
‘കഠിനാധ്വാനത്തിലൂടെ കായികക്ഷമത പ്രതിദിനം പൂര്‍ണമായും വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമം. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനും ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റിന് സജ്ജമാകാനുമുള്ള ശ്രമം ഇനിയും തുടരും. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബി.സി.സി.ഐയോടും ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റിന് തയ്യാറായി തിരിച്ചെത്തും. എല്ലാവരോടും സ്നേഹം’, ഷമി കുറിച്ചു.