‘ഷമിയുടെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ വലിയൊരു വിടവാണ്’; റിക്കി പോണ്ടിങ്

പരമ്പരയിലെ ഒരു മത്സരം ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കും. സ്വന്തം നാട്ടില്‍ ഒരു പരമ്പര വിജയിക്കാന്‍ അനുഭവസമ്പത്തുള്ള നിരയായി ഓസ്‌ട്രേലിയ മാറിക്കഴിഞ്ഞു.

‘ഷമിയുടെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ വലിയൊരു വിടവാണ്’; റിക്കി പോണ്ടിങ്
‘ഷമിയുടെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ വലിയൊരു വിടവാണ്’; റിക്കി പോണ്ടിങ്

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മുഹമ്മദ് ഷമിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് റിക്കി പോണ്ടിങ്. ഷമിയുടെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ വലിയൊരു വിടവാണ്. ഓഗസ്റ്റില്‍ മുഹമ്മദ് ഷമിയുടെ കായികക്ഷമതയില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 20 വിക്കറ്റുകള്‍ വീഴ്ത്തുക വലിയൊരു വെല്ലുവിളിയാണ്. പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നന്നായി കളിക്കാന്‍ കഴിയും. ഐസിസി റിവ്യൂ ഷോയില്‍ റിക്കി പോണ്ടിങ് പറഞ്ഞു.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ വിജയികളെയും പോണ്ടിങ് പ്രവചിച്ചു. പരമ്പരയിലെ ഒരു മത്സരം ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കും. സ്വന്തം നാട്ടില്‍ ഒരു പരമ്പര വിജയിക്കാന്‍ അനുഭവസമ്പത്തുള്ള നിരയായി ഓസ്‌ട്രേലിയ മാറിക്കഴിഞ്ഞു. അതുകൊണ്ട് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ 3-1ന് വിജയിക്കുമെന്ന് റിക്കി പോണ്ടിങ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

Top