CMDRF

‘ഒരു കട്ടിൽ ഒരു മുറി’ തിയേറ്ററുകളിലേക്ക്

ഒക്ടോബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും

‘ഒരു കട്ടിൽ ഒരു മുറി’ തിയേറ്ററുകളിലേക്ക്
‘ഒരു കട്ടിൽ ഒരു മുറി’ തിയേറ്ററുകളിലേക്ക്

സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ തിയറ്ററുകളിലേക്ക്. പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയറ്ററുകളിലെത്തും. പൂർണിമ ഇന്ദ്രജിത്തും പ്രിയംവദ കൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമായുള്ള സിനിമയുടെ ട്രെയ്‍ലര്‍ അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Also Read: ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി

ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയത് .സിനിമയിലേതായി ഇറങ്ങിയ ഗാനങ്ങൾ ഇതിനോടകം തന്നെ ആസ്വാദകർക്കിടയിൽ പ്രിയം നേടിക്കഴിഞ്ഞിട്ടുണ്ട്.

Top