CMDRF

ഷെയിൻ നിഗം നായകനായ ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്

ഷെയിൻ നിഗം നായകനായ ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി
ഷെയിൻ നിഗം നായകനായ ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

ഷെയിൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. ‘ലിറ്റിൽ ഹാർട്സ്’ ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്‌‍ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

Also read: ടീസർ പുറത്തുവിട്ട് ‘കഥ ഇന്നുവരെ’

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ നാഥൻ മണ്ണൂർ, എഡിറ്റർ ആകാശ്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, പ്രൊജക്റ്റ്‌ ഡിസൈനർ ഷംനാസ് എം അഷ്‌റഫ്‌, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, മേക്കപ്പ് അമൽ ചന്ദ്രൻ, വിഎഫ്എക്സ് മിൻസ്റ്റീൻ സ്റ്റുഡിയോസ്, ഡിസൈൻസ് ടെൻ പോയിന്റ്സ്, സ്റ്റിൽസ് എസ് ബി കെ ഷുഹൈബ്, പി ആർ ഒ വാഴൂർ ജോസ്, ആതിര ദിൽജിത്.

Top