CMDRF

തമിഴിൽ അരങ്ങേറ്റംകുറിക്കാൻ ഷെയ്ൻ നി​ഗം; ‘മദ്രാസ്കാരൻ’ ടീസർ

തമിഴിൽ അരങ്ങേറ്റംകുറിക്കാൻ ഷെയ്ൻ നി​ഗം; ‘മദ്രാസ്കാരൻ’ ടീസർ
തമിഴിൽ അരങ്ങേറ്റംകുറിക്കാൻ ഷെയ്ൻ നി​ഗം; ‘മദ്രാസ്കാരൻ’ ടീസർ

ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മദ്രാസ്കാരൻ. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമായാണ് മദ്രാസ്കാരൻ എത്തുന്നത്. ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കഥാപാത്രത്തിനായി ഷെയിൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷാണ് ചിത്രം നിർമിക്കുന്നത്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിർവഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.

Top