തമിഴിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനാണ് ശങ്കർ. രാംചരൺ തേജ നായകനാവുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. താൻ സിനിമയാക്കുന്നതിനായി അവകാശം വാങ്ങിയ നോവലിലെ ചില രംഗങ്ങൾ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയുടെ ട്രെയിലറിൽ കണ്ടെന്ന് ആരോപിച്ച് ശങ്കർ എക്സിൽ പോസ്റ്റ് ചെയ്ത കുറുപ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ALSO READ: ഇന്ത്യയുടെ ഓസ്‍കാർ എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപത്താ ലേഡീസ്’
തമിഴിലെ എക്കാലത്തേയും ജനപ്രിയ നേവലായ എസ്. വെങ്കടേശൻ എഴുതിയ വീരയുഗ നായകൻ വേൾപാരി എന്ന നോവൽ താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും മുമ്പ് ശങ്കർ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു സിനിമയുടെ ട്രെയിലറിൽ നോവലിലെ പ്രധാനരംഗങ്ങൾ ഉപയോഗിച്ചതായി കണ്ടെന്നാണ് ശങ്കർ ആരോപിക്കുകയാണ്. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സു. വെങ്കടേശന്റെ വിഖ്യാതമായ വീരയുഗ നായകൻ വേൾപാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഏറ്റവും പുതിയ ഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു എന്നും അദ്ദേഹം പറഞ്ഞു.
ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും. എന്നും അദ്ദേഹം കടുപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ഇത് വൻ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഏത് സിനിമയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചതെന്ന ആലോചനയിലാണ് ആരാധകർ. സൂര്യ നായകനായ കങ്കുവയാണ് പരാമർശിച്ചതെന്നും ജൂനിയർ എൻ.ടി.ആറിന്റെ ‘ദേവര’യേക്കുറിച്ചാണെന്നും പരാമർശങ്ങൾ ഉണ്ട് സോഷ്യൽ മീഡിയയിൽ. വലിയ ചർച്ചകൾ ഇപ്പോഴും ഇതിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്നു.