CMDRF

‘ഗോ ഭക്തര്‍’ ഗോമാതായെ സേവിക്കണം; മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം

സനാതനികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും സ്വത്വവുമാണ്

‘ഗോ ഭക്തര്‍’ ഗോമാതായെ സേവിക്കണം; മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം
‘ഗോ ഭക്തര്‍’ ഗോമാതായെ സേവിക്കണം; മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം

​​ഭുവനേശ്വര്‍: നിയമങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ ജോലിയാണ്, ‘ഗോ ഭക്തര്‍’ ഗോമാതായെ സേവിക്കണം. സര്‍ക്കാര്‍ പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ നമ്മുടെ സംസ്‌കാരത്തില്‍ പശുവിനെ ദൈവമായി കണക്കാക്കുന്നു, അവയെ ‘മാതാ’ എന്ന് വിളിക്കുന്നു. നമ്മുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിര്‍മഠ് പീഠത്തിലെ ശങ്കരാചാര്യര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നലെ ഭുവനേശ്വറിലെത്തിയ ശങ്കരാചാര്യര്‍, ലിംഗരാജ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഗോ പ്രതിഷ്ഠ ധ്വജ് സ്ഥാപന ഭാരത് യാത്രയുടെ ഭാഗമായാണ് ഞാന്‍ ഇവിടെയെത്തിയത്. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനാണ് അവിമുക്തേശ്വരാനന്ദ സരസ്വതി. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ മരണശേഷമാണ് അദ്ദേഹത്തെ ജ്യോതിഷ് പീഠത്തിന്റെ ശങ്കരാചാര്യനായി നിയമിച്ചത്. നേരത്തെ സ്വാമി ശ്രീ അവിമുക്തേശ്വരാനന്ദ് സരസ്വതി മഹാരാജ് സെപ്തംബര്‍ 23 ന് ലക്ഷ്മണ്‍പൂരില്‍ ഗോ പ്രതിഷ്ഠാന്‍ ആന്ദോളനും ഗോ ധ്വജ് സ്ഥാപന ഭാരത് യാത്രയും സംഘടിപ്പിച്ചിരുന്നു.

Also Read: ട്രെയിൻ അട്ടിമറിക്ക് ശ്രമം; ഒഴിവായത് വൻ ദുരന്തം

അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത് ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് തുരത്തി. പശുക്കളെ കുറിച്ച് പ്രഭാഷണം നടത്തുകയും, നേട്ടത്തിനായി അവയെ കൊല്ലുകയും ചെയ്യുന്നു. ഗോ മാതാവ് സ്വതന്ത്രയാകുമെന്ന് കരുതി നാം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പശുക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ശങ്കരാചാര്യര്‍ അഭിപ്രായപ്പെട്ടു.

Also Read: ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സനാതനികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും സ്വത്വവുമാണ്. നമ്മള്‍ ‘ഗോമാതാവിന്’ റൊട്ടി സമര്‍പ്പിക്കുന്നു, പക്ഷേ അവ കൊല്ലപ്പെടുന്നത് കാണുന്നത് ദയനീയമാണ്. നമ്മുടെ ശത്രുക്കള്‍ക്ക് ഇതിലും വലുത് മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.

Top