അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും

അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും
അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും

തിരുവന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേല്‍ക്കുകയെന്ന ചരിത്ര സംഭവമാണ് നടക്കാന്‍ പോകുന്നത്. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണു ആഗസ്റ്റ് 31ന് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറി സ്ഥാനമേല്‍ക്കും.

സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍.

Top