ഫാന്റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ നവംബര്‍ 21 ന്

ചിത്രത്തിന്റെ ജി സി സി ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ റൈറ്‌സ് കരസ്ഥമാക്കിയിരിക്കുന്നത് ഫാഴ്‌സ് ഫിലിംസാണ്.

ഫാന്റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ നവംബര്‍ 21 ന്
ഫാന്റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ നവംബര്‍ 21 ന്

റഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹലോ മമ്മി’. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഹലോ മമ്മി’ ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ്. ‘ഹലോ മമ്മി’ നവംബര്‍ 21 ന് തീയേറ്ററുകളില്‍ എത്തും. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സ് ആണ്.

ചിത്രത്തിന്റെ ജി സി സി ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ റൈറ്‌സ് കരസ്ഥമാക്കിയിരിക്കുന്നത് ഫാഴ്‌സ് ഫിലിംസാണ്. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ജേക്‌സ് ബിജോയ് ആണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Also Read : വൈദ്യതിമേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി

അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

ക്രിയേറ്റിവ് ഡയറക്റ്റര്‍ രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു മോഹന്‍, ഗാനരചന മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ചീഫ് അസോസിയേറ്റ് വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ് പിക്‌റ്റോറിയല്‍ എഫ്എക്സ്, ഫൈറ്റ്‌സ് കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി ഷെരീഫ്, സ്റ്റില്‍സ് അമല്‍ സി സദര്‍, ഡിസൈന്‍ ടെന്‍ പോയിന്റ്, കളറിസ്റ്റ് ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ ഒ പ്രതീഷ് ശേഖര്‍, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്സ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Hello Mummy
Top