മുംബൈ: പുരുഷനൊപ്പം ഹോട്ടലിൽ ഒരു പെൺകുട്ടി മുറിയെടുത്താൽ അതിനർത്ഥം ലൈംഗിക ബന്ധത്തിന് സമ്മതമാണ് എന്നല്ലെന്ന് ബോംബെ ഹൈക്കോടതി. ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെതിരെയുള്ള ബലാത്സംഗ കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം.
Also Read: മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്ന പ്രോട്ടോക്കോൾ വരണം: സുപ്രീം കോടതി നോട്ടീസ്
2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹോട്ടൽ മുറി ബുക്ക് ചെയ്‍തത് പെൺക്കുട്ടിയുടെ അറിവോടെയാണ്. അതിനാൽ പെൺക്കുട്ടിക്ക് ലൈംഗിക ബന്ധത്തിന് സമ്മതമായിരുന്നു എന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. എന്നാൽ ഹൈക്കോടതി ഈ വിധി തള്ളുകയായിരുന്നു
ഇരയ്‌ക്ക് വിദേശ രാജ്യത്ത് സ്വകാര്യ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ടാണ് യുവതി കൂടെ പോയത്. അതിക്രമം നടന്നയുടൻ തന്നെ ഇര പരാതി നൽകിയിട്ടുണ്ട്. യുവതിയും കുറ്റാരോപിതനും ഒരുമിച്ച് മുറിയിൽ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി അനുമാനിക്കുന്നത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.