കുട്ടികള്‍ക്കെതിരെയുള്ള വീഡിയോ പങ്കുവെക്കുന്നു; രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്

ഡല്‍ഹി: അനുവാദമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്‌സ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്.

Top