മുംബൈ: ബിഷ്‌ണോയി സംഘത്തിലെ ഷാർപ്പ് ഷൂട്ടർ മാധ്യമപ്രവർത്തകനോട് സംസാരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കസ്റ്റഡിയിലിരിക്കെ ആണ് സംഭവം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ യോഗേഷാണ് മാധ്യമപ്രവർത്തകനോട് സംസാരിച്ചത്. അതേസമയം മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഇയാൾ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടെ ബാബ സിദ്ദീഖിയെക്കുറിച്ചും ഇയാൾ അഭിപ്രായം പറഞ്ഞിരുന്നു.