CMDRF

നേരത്തെ സാരി, ഇപ്പോൾ സൽവാർ കമ്മീസ്: പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ

നേരത്തെ സാരി, ഇപ്പോൾ സൽവാർ കമ്മീസ്: പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ
നേരത്തെ സാരി, ഇപ്പോൾ സൽവാർ കമ്മീസ്: പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ

തിരുവനന്തപുരം; സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സൽവാൽ കമീസിനാണ് ആരാധകരെന്ന് ശശി തരൂർ എംപി. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി പഞ്ചാബ്, ചണ്ഡീഗഢ് സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ശശി തരൂരിൻ്റെ ഈ പരാമർശം. സാരി സ്വന്തം നാടായ കേരളത്തിൽ പോലും കാണാക്കനിയായെന്ന് മുമ്പൊരിക്കൽ ശശി തരൂർ പറഞ്ഞിരുന്നു.

“എനിക്ക് സാരികളോട് ഒരിഷ്ടമുണ്ട്. ഇവിടെ വളരെക്കുറച്ച് സാരികൾ മാത്രമാണ് കണ്ടത്. സത്യം പറഞ്ഞാൽ, സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന എൻ്റെ സംസ്ഥാനത്തുപോലും ഇപ്പോൾ സൽവാർ കമീസിനാണ് കൂടുതൽ പ്രചാരമുള്ളത്. സൽവാർ കമീസ് വളരെ പ്രാക്ടിക്കലായ, സൗകര്യപ്രദമായ വസ്ത്രമാണെന്ന് ഒരുപാട് സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്.

ഒരു സ്ത്രീ കടുത്ത ഭാഷയിൽ സാരിയിൽ ഒരു ബസിൽ കയറാൻ ശ്രമിക്കുക എന്ന് എന്നോട് പറയുകയുണ്ടായി. അക്കാരണത്താൽ, ഈ വസ്ത്രം കണ്ടുപിടിച്ചതിനും വളരെ ഭംഗിയായി അത് ധരിക്കുന്നതിനും നമ്മൾ പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.”- ശശി തരൂർ അഭിപ്രായപ്പെട്ടു.

Top