CMDRF

ഉണ്ടായത് പ്രതീക്ഷിക്കാത്ത വെല്ലുവിളിയെന്ന് ശശി തരൂർ

ഉണ്ടായത് പ്രതീക്ഷിക്കാത്ത വെല്ലുവിളിയെന്ന് ശശി തരൂർ
ഉണ്ടായത് പ്രതീക്ഷിക്കാത്ത വെല്ലുവിളിയെന്ന് ശശി തരൂർ

തിരുവനന്തപുരം; ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പർ ഓവർ പോലെയാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം ഉണ്ടായതെന്നും അതിൽ ജയിക്കാൻ കഴിഞ്ഞെന്നും യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായത്.

പക്ഷെ അനന്തപുരിയിലെ ജനങ്ങൾ മൂന്നു തവണ നൽകിയ വിശ്വാസം നാലാം തവണയും നൽകി. അവർക്കു വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കും. തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി ജയിക്കാൻ എല്ലാ ശ്രമവും നടത്തിയത്. തൃശൂരിലെ അവരുടെ മാർജിൻ കണ്ടിട്ടുവേണം തിരുവനന്തപുരത്തെ വിജയം അളക്കാൻ.

ഒരിടത്ത് അവർക്കു വിജയിക്കാൻ കഴിഞ്ഞു.രണ്ടാമത്തെ സ്ഥലത്ത് നമുക്ക് അവരെ തടയാൻ കഴിഞ്ഞത് തിരുവനന്തപുരത്തെ ജനങ്ങളുടെ വലിയ ഹൃദയവും മൂല്യങ്ങളും കാരണമാണ്. അവസാന റൗണ്ടിൽ തീരദേശവും ഗ്രാമപ്രദേശങ്ങളും എണ്ണുമ്പോൾ നേട്ടമാകുമെന്ന് അറിയാമായിരുന്നുവെന്നും തരൂർ പറഞ്ഞു.

Top