CMDRF

ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ആരോപണം ഏറ്റെടുത്ത് ബിജെപി

ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ആരോപണം ഏറ്റെടുത്ത് ബിജെപി
ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി; ആരോപണം ഏറ്റെടുത്ത് ബിജെപി

ഡല്‍ഹി: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹാദ്രായ് ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്. 2022 ഒക്ടോബറില്‍ ശശി തരൂരില്‍ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെണ്‍കുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെണ്‍കുട്ടി തനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അന്ന് ജയ് പങ്കുവച്ചിട്ടുണ്ട്.

സംഭവം മൂടിവയ്ക്കാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിച്ചെന്നും ദേഹാദ്രായ് ആരോപിക്കുന്നുണ്ട്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദേഹാദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച ആരോപണത്തിന്റെ ഒപ്പമുണ്ട്. ദേഹാദ്രായുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top